ചേത്ത്ലാത്ത്: പുതുതായി നിർമ്മാണം പൂർത്തിയാക്കിയ ചേത്ത്ലാത്ത് ഡോ.എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ ബഹു: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ തന്നെ ഏറ്റവും വലിയ സ്കൂൾ സമുച്ചയങ്ങളിൽ ഒന്നാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. സ്കൂൾ സമുച്ചയത്തിന്റെ സി-ബ്ലോക്ക് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചതാണ്. ഏകദേശം മൂന്ന് കോടി രൂപയാണ് ഇതിനായി എം.പി ലാഡിൽ നിന്നും അനുവദിച്ചത്. പുതിയ കെട്ടിടത്തിൽ മെസ്സ് ഹാൾ, വിവിധോദ്ധ്യേശ ഹാൾ എന്നിവക്ക് പുറമെ മറ്റ് വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. www.dweepmalayali.com

ഉദ്ഘാടനത്തോടനുബന്ധിച്ച് വർണ്ണാഭമായ ചടങ്ങുകളാണ് അദ്ധ്യാപകരും വിദ്യാർഥികളും ചേർന്ന് ഒരുക്കിയത്. സ്കൂൾ സമുച്ചയത്തിന് പുറത്ത് സ്ഥാപിച്ച ഡിസ്പ്ലേ ബോർഡ് അഡ്മിനിസ്ട്രേറ്ററും മറ്റു നേതാക്കളും ചേർന്ന് അനാവരണം ചെയ്തു. ശ്രീ.പി.പി.മുഹമ്മദ് ഫൈസൽ എം.പി, ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹസൻ ബി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ.എ.ഹംസ, ചെയർപേഴ്‌സൺ, ഡി.പി-വി.ഡി.പി മെമ്പർമാർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക