ചരിത്രമാവർത്തിച്ച് ആന്ത്രോത്ത് മീലാദ് സമ്മേളനം: ഇത് ലോകത്തെ അപൂർവ്വമായ മീലാദാഘോഷം

0
4012

ആന്ത്രോത്ത്: തിരു നബി(സ) തങ്ങളുടെ ജന്മദിനം ലോകം മുഴുവൻ കൊണ്ടാടുകയാണ്. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന മീലാദാഘോഷമാണ് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ കാലങ്ങളായി നടന്നുവരുന്നത്. ജെ.എച്ച്.എസ്.ഐ എന്ന പണ്ഡിത സംഘടനയുടെ നേതൃത്വത്തിൽ മഗ്നമുൽ ജവാഹിർ മദ്രസ മേച്ചേരി, നൂറുൽ ഹുദ സുന്നി മദ്രസ ചെമ്മച്ചേരി, തഖവിയത്തുൽ മുസ്ലിമീൻ മദ്രസ ഇടച്ചേരി, സഫീനത്തുൽ മഹ്ദിയ്യീൻ മദ്രസ കീച്ചേരി എന്നീ നാല് മദ്രസകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീലാദാഘോഷം തികച്ചും വ്യത്യസ്തമാണ്. ഓരോ മദ്രസകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകൾ അടങ്ങുന്ന മീലാദ് കോ-ഒർഡിനേഷൻ കമ്മിറ്റിയാണ് നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

www.dweepmalayali.com

ജംഇയ്യത്ത് ഹിമായത്ത് ശരീഅത്തുൽ ഇസ്ലാമിയ്യയുടെ(ജെ.എച്ച്.എസ്.ഐ) നേതൃത്വത്തിൽ മീലാദ് കോ-ഓർഡിനേഷൻ കമ്മിറ്റി 2018 സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ജെ.എച്ച്.എസ്.ഐ ജനറൽ സെക്രട്ടറി പി.എ.പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മീലാദ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് പി.മുത്തുകോയ തങ്ങൾ അധ്യക്ഷനായിരുന്നു.

www.dweepmalayali.com

“ആലമുൽ അൽവാഹിനോട് ‘അലസ്‌തു ബി റബിക്കും’ എന്ന റബ്ബിന്റെ ചോദ്യത്തിന് ‘ബലാ’ എന്ന് ആദ്യമായി ഉത്തരം നൽകിയ ‘ബലാ’ എന്ന ദാത്തിൽ ‘ബ’ എന്ന അക്ഷരം ആണ് ആദ്യമായി പുറപ്പെട്ടത്. അത് കൊണ്ടാണ് ബിസ്മിയുടെ ആദ്യത്തിൽ ‘ബ’ വന്നത്. സർവ്വ അംബിയാക്കന്മാരും ഈ ലോകത്ത് വന്നത് ലോക നേതാവിന്റെ വരവിനെ സ്വീകരിക്കാൻ ലോകത്തെ സജ്ജമാക്കാൻ വേണ്ടിയാണ്. എല്ലാ അംബിയാക്കളോടും നബിയെ പിൻപറ്റുമെന്നും സഹായിക്കുമെന്ന കരാർ എടുത്തത്തിന് ശേഷമാണ് അവരെ നിയോഗിച്ചത്. മതം-സാമൂഹികം-സാമ്പത്തികം മുതലായ എല്ലാ മേഖലകളെയും സവിസ്തരം വിശകലനം ചെയ്ത്, ലോകത്തിന് സർവ്വ കാലികമായ തത്ത്വ സംഹിത അവതരിപ്പിച്ചത് മുഹമ്മദു റസൂലുള്ള (സ) മാത്രമാണ്. ലോകത്ത് അറിയപ്പെടുന്ന സർവ്വ നേതാക്കന്മാരിലും മുഹമ്മദു റസൂലുള്ള (സ)യുടെ എന്തങ്കിലും ഒരു സവിശേഷതയുടെ ഒരു ഭാഗം മാത്രമേ കാണാൻ പറ്റുകയുള്ളൂവെന്ന്” ഉദ്ഘാടന പ്രഭാഷണത്തിൽ ജെ.എച്ച്.എസ്.ഐ ജനറൽ സെക്രട്ടറി പി.എ.പൂക്കോയ തങ്ങൾ പറഞ്ഞു.

www.dweepmalayali.com

അറിയപ്പെടുന്ന നേതാക്കളിൽ കാണുന്ന ഗുണങ്ങളെല്ലാം മുഹമ്മദു റസൂലുള്ള (സ)യിൽ ഉണ്ട് എന്ന പ്രയോഗം പലപ്പോഴും പലരും നടത്താറുണ്ട്. അത് ശരിയല്ല. മറിച്ച്, മുഹമ്മദു റസൂലുള്ള (സ)യുടെ ഗുണങ്ങളിൽ നിന്ന് ഒരു ചെറിയ അംശം അവരിൽ ഉണ്ടായിരിക്കും എന്നതാണ് ശരി. അള്ളാഹുവിന്റെ സന്ദേശം കൂടാതെ ഒരക്ഷരം പോലും ഉരുവിടാത്ത ദൈവീക സന്ദേശത്തിന്റെ ഉടമ എന്നതാണ് ഈ അതുല്യതയ്ക് കാരണം. മാറ്റങ്ങൾക്ക് വിധേയമല്ലാത്ത വിശുദ്ധ ഖുർആനിൽ അവിടുത്തെ സവിശേഷതയായ ഞാൻ അല്ലാഹുവിൽ നിന്നും, മറ്റെല്ലാ വസ്തുക്കളും എന്നിൽ നിന്നുമാണെന്ന തിരുവചനത്തിന്റെ ശരിയായ സത്ത നൽകുന്ന മഹാന്മാരെ കണ്ടെത്തി അവരിൽ നിന്നും വേണ്ടപോലെ ഗ്രഹിക്കാനും ലോകനുഗ്രഹിയെ മനസിലാക്കി യാഥാർഥ്യം കണ്ട് അല്ലാഹുവിനെ സന്തിക്കുവാനും ജഗന്നിയേന്താവ് തുണക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

മൻഖൂസ് മൗലിദ് എന്ന വിഷയത്തിൽ പാട്ടകൽ സയ്യിദ് ഹുസൈൻ സഖാഫിയും, ‘ദി പെർഫക്റ്റ് മാൻ ഓൺ ദി ഗ്ലോബ്’ എന്ന വിഷയത്തിൽ സയ്യിദ് മഅറൂഫ് ലത്തീഫിയും, ആധുനികതയോട് സംവദിക്കുന്ന തിരുവചനങ്ങൾ എന്ന വിഷയത്തിൽ പി.എ.ഖുത്തുബുദ്ധീൻ സഖാഫിയും പ്രഭാഷണങ്ങൾ നടത്തി.

www.dweepmalayali.com

ഹാഫിള്.പി.പി നൂറുൽ അമീന്റെ ഖിറാഅത്തോടെ തുടങ്ങിയ സദസ്സിൽ ജെ.എച്ച്.എസ്.ഐ ജോയിന്റ് സെക്രട്ടറി ബി.മൻസൂർ സഖാഫി, എൻ.എം.കമാൽ ഇർഫാനി, നൂറുൽ അമീൻ ഇർഫാനി തുടങ്ങിയവർ സംസാരിച്ചു. മീലാദ് കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി എൻ.പി.അബൂ നസീർ മാസ്റ്റർ സ്വാഗത പ്രസംഗം നടത്തി. പുലർച്ചെ തിരുപ്പിറവി സമയത്ത് നടക്കുന്ന മൗലിദ് സദസ്സിന് പണ്ഡിതൻമാരും സാദാത്തുക്കളും നേതൃത്വം നൽകും. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലേക്കും തബറുക്കിന്റെ ഭക്ഷണം എത്തിച്ചു കൊടുക്കും.

www.dweepmalayali.com

റബീഉൽ അവ്വൽ പതിനൊന്നിന് രാത്രി നടന്ന ഉദ്ഘാടന സമ്മേളനം ജെ.എച്ച്.എസ്.ഐ വൈസ് പ്രസിഡന്റ് പി.അബൂ സഈദുൽ മുബാറക് ഇർഫാനി ഉദ്ഘാടനം ചെയ്തു. ആന്ത്രോത്ത് ദ്വീപ് ഖാളി സയ്യിദ് മുസ്തഫ സഖാഫി അദ്ധ്യക്ഷനായിരുന്നു. ഹാഫിള് എം.പി യഹിയ സുഹ്രിയുടെ ഖിറാഅത്തോടെ തുടങ്ങിയ സദസ്സിൽ ആന്ത്രോത്ത് അൽ-അബ്റാർ ഖുർആൻ സ്റ്റഡി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഖാഫി, പി.എ.അൻവർ ബാദുഷ ഇർഫാനി, അബൂ സ്വാലിഹ് സുഹ്രി തുടങ്ങിയവർ പ്രഭാഷണം നടത്തി. മത്സര കമ്മിറ്റി കൺവീനർ എൻ.പി മുഹമ്മദ് ഖലീൽ സ്വാഗതം പറഞ്ഞു.

wwww.dweepmalayali.com

നവംബർ 22, റബീഉൽ അവ്വൽ പതിനാലിന് വ്യാഴാഴ്ച രാത്രി മുതൽ മദ്രസാ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും മത്സര പരിപാടികൾ നടത്തപ്പെടും. നാല് മദ്രസകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർഥികൾ അവരുടെ സർഗ്ഗ വാസനകൾ അവതരിപ്പിക്കും. ജെ.ഡി.എസ് അറബിക് കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക മത്സര പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here