കവരത്തി: ഇന്ത്യൻ നേവിയുടെ വാരാഘോഷത്തിന്റെ ഭാഗമായി ദക്ഷിണ നേവൽ കമാൻഡും ലക്ഷദ്വീപ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പുകൾ സമാപിച്ചു. അഞ്ച് ദ്വീപുകളിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ ആയിരക്കണക്കിന് രോഗികളാണ് ചികിത്സയ്ക്കായി എത്തിയത്. അഞ്ച് ദിവസത്തെ ക്യാമ്പ് നാളെ കവരത്തിയിൽ സമാപിക്കും. കഴിഞ്ഞ ബുധനാഴ്ച ആന്ത്രോത്ത് ദ്വീപിൽ നിന്നും ആരംഭിച്ച മെഡിക്കൽ ക്യാമ്പ് കൽപ്പേനി, മിനിക്കോയ്, ബിത്ര എന്നീ ദ്വീപുകൾ പിന്നിട്ടാണ് കവരത്തിയിൽ എത്തിയത്. ശനിയാഴ്ച കവരത്തിയിൽ എത്തിയ മെഡിക്കൽ സംഘം രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനകൾക്ക് ശേഷം ഞായറാഴ്ച സമാപിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക