കായിക താരങ്ങള്‍ക്ക് തപാല്‍വകുപ്പില്‍ നിരവധി ഒഴിവുകൾ; ലക്ഷദ്വീപിലും അവസരങ്ങൾ. ഡിസംബര്‍ 9 വരെ അപേക്ഷിക്കാം.

0
444

പാല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 1899 ഒഴിവുണ്ട്. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലാണ് അവസരം. പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാസ്/ ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പോസ്റ്റല്‍ അസിസ്റ്റന്റ്-598, സോര്‍ട്ടിങ് അസിസ്റ്റന്റ്-143, പോസ്റ്റ് മാന്‍-585, മെയില്‍ ഗാര്‍ഡ്-3, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-570 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ആകെയുള്ള ഒഴിവ്. കേരള സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്-31, സോര്‍ട്ടിങ് അസിസ്റ്റന്റ്-3, പോസ്റ്റ് മാന്‍-28, മെയില്‍ ഗാര്‍ഡ്-0, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-32 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വിദ്യാഭ്യാസ യോഗ്യത

പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.

പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്: പന്ത്രണ്ടാംക്ലാസ് വിജയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ (കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലേക്ക് മലയാളം) പത്താംക്ലാസിലോ ഉയര്‍ന്ന ക്ലാസുകളിലോ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം. ഭിന്നശേഷിക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ലൈറ്റ് മോട്ടോര്‍/ ടൂ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. അതേസമയം പ്രാദേശിക ഭാഷ പരിജ്ഞാനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടശേഷം ഈ യോഗ്യതകള്‍ നേടാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാവുന്നതാണ്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: പത്താംക്ലാസ് വിജയം.

പ്രായം: മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18-25 വയസ്സും മറ്റ് തസ്തികകളില്‍ 18-27 വയസ്സുമാണ് പ്രായപരിധി. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയിലെ ഓരോന്നിലും അഞ്ചുവര്‍ഷം വരെ ഇളവ് അനുവദിക്കും. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് പത്തുവര്‍ഷം വരെ ഇളവുണ്ടായിരിക്കും.
ശമ്പളം: പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് തസ്തികകളില്‍ 25,500 – 81,100 രൂപ, പോസ്റ്റ് മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികകളില്‍ 21,700- 69,100 രൂപ, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18,000 -56,900 രൂപ.

കായികയോഗ്യത: അന്തര്‍ദേശീയ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ ആദ്യ പരിഗണന. സീനിയര്‍/ ജൂനിയര്‍ തലത്തിലുള്ള ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ പ്രതിനിധാനംചെയ്ത് മൂന്നാംസ്ഥാനം വരെ നേടിയവരെയാണ് അടുത്തതായി പരിഗണിക്കുക. അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് മൂന്നാമത്തെ പരിഗണന. ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് നാലാമത്തെ പരിഗണന. അഞ്ചാമതായി നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവില്‍ പുരസ്‌കാരം നേടിയവരെ പരിഗണിക്കും. ദേശീയ ചാംപ്യന്‍ഷിപ്പിലോ അന്തര്‍സര്‍വകലാശാല മത്സരങ്ങളിലോ ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസുകളിലോ പങ്കെടുത്ത് മെഡലൊന്നും നേടാത്തവരെയാണ് അവസാനമായി പരിഗണിക്കുക. വ്യക്തിഗത ഇനങ്ങള്‍ക്കും ടീമിനങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ ഒരേ പരിഗണനയാണ് നല്‍കുക.

അപേക്ഷാ ഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

https://dopsportsrecruitment.cept.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുള്‍പ്പെടെ വിശദവിവരങ്ങള്‍ www.indiapost.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 9. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് ഡിസംബര്‍ 10 മുതല്‍ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്.

Follow DweepMalayali Whatsapp Channel

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here