കൊച്ചി: പണ്ടാര ഭൂമികളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച കേസുകൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സ്വകാര്യ ഭൂമികൾ പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കവരത്തി ദ്വീപ് സ്വദേശികളായ മുഹമ്മദ് കോയ കെ, ഐശോമ്മാബി കെ എന്നിവർക്ക് വേണ്ടി അഡ്വ.ദീപക്കും, ഫാത്തിമ പി.പി ആന്റ് അതേർസ് എന്ന കേസിൽ അഡ്വ. ലാൽ കെ. ജോസഫും ഹാജരായി.
വിഷയത്തിൽ വിശദമായ വാദം കേട്ട ഹൈക്കോടതി കേസുകൾ ഫയലിൽ സ്വീകരിച്ചു. പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാൻ സാധ്യതയുള്ള തുടർ നടപടികൾ സ്റ്റേ ചെയ്തു കൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട് ഒരു റിവ്യൂ പെറ്റീഷൻ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആ കേസിന്റെ വിധി കൂടി പരിഗണിച്ചാവും ഈ കേസുകളിൽ അന്തിമ വിധി പുറപ്പെടുവിക്കുക.
ഹരജിക്കാരുടെ കൈവശമുള്ള ഭൂമികൾ വിൽക്കുവാനോ അന്യാധീനപ്പെടുത്തുവാനോ പാടില്ല. കൂടാതെ ഹരജിക്കാർ സമർപ്പിച്ച എക്സിബിറ്റ് പി6 (പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട് 18/081975-ലെ കേന്ദ്ര സർക്കാർ ലക്ഷദ്വീപ് ഭരണകൂടംത്തിന് അയച്ച കത്തിൽ) വ്യക്തമാക്കുന്ന കാര്യങ്ങളിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് അറിയിക്കണം എന്ന് കോടതി നിർദേശിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക