ലോക അറബി ഭാഷ ദിനാചരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

0
756

കടമത്ത്: ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിലെ അറബി വിഭാഗം ലോക അറബി ഭാഷ ദിനം ആചരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അഫ്സൽ യു.എസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. അബൂബക്കർ.പി.പി ഉദ്ഘാടനം നിർവഹിച്ചു. അറബി വിഭാഗം തലവൻ ഡോ. ശുഐബ്.ടി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ എക്സി. അംഗം അബ്ദുറഹ്മാൻ.ടി, വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.മുജീബ്.ബി, ഡോ. സനീറ.വി.എ (അറബിക്), രാധിക.എ (ഇംഗ്ലീഷ്), ഹസനത്ത് (മലയാളം), ഷഫീഖ്. കെ.എച്ച്, മുനീർ (എക്കണോമിക്സ്) എന്നിവർ അശംസയർപ്പിച്ചു. യുവ അറബി കവിയും അറബി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ അഫ്സൽ.യു.എസ് രചിച്ച “ആഷിഖും മിൻ ലക്ഷദ്വീപ്” (ലക്ഷദ്വീപിൽ നിന്നും ഒരു കാമുകൻ) എന്ന അറബി കവിത ആലപിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധങ്ങളായ മത്സരങ്ങളിലെ വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. അബൂബക്കർ. പി.പി സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റർ മുഹമ്മദ്‌ യാസിർ ഖാൻ എ.കെ നന്ദി പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here