ന്യൂഡൽഹി: ലക്ഷദ്വീപിൽ വെറ്റിനറി ഡോക്ടർമാരുടെ നിയമനത്തിൽ ഉണ്ടാകുന്ന അനാസ്ഥ ചൂണ്ടികാണിച്ച് ദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആനിമൽ ഹസ്ബന്ററി മിനിസ്റ്റർ ഡോ. സഞ്ജീവ് കുമാർ ബല്യാണിക്ക് പരാതി നൽകി. ദ്വീപ് അഡ്മിനിസ്ട്രേഷന്റെ അനാസ്ഥക്കെതിരെയാണ് പരാതി. കന്നുകാലികൾക്കിടയിൽ അനിയന്ത്രിതകമായി ചർമ്മമുഴ രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഈ നിലപാടിനെ പരാതിയിൽ വിമർശിച്ചിട്ടുണ്ട്. കോടതി വിധിപോലും മാനിക്കാതെയാണ് അഡ്മിനിസ്ട്രേഷന്റെ പ്രവർത്തി എന്ന് പരാതിയിൽ പറയുന്നു.
കന്നുകാലികളുടെ ചർമത്തിൽ മുഴ വന്നു പൊട്ടി വ്രണമാകുന്ന ഒരുതരം വൈറസ് രോഗമാണ് ലംബി സ്കിൻ ഡിസീസ്. കേരളത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും കന്നുകാലികളെ കോണ്ടുവരുന്നവർ ബേപ്പൂർ പഞ്ചായത്തിൽ നിന്നും മൃഗ ഡോക്ടറുടെ Disease Free Certificate കൊണ്ട് വരേണ്ടതാണ് എന്ന് ദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിർദേശവുമുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക