അഗത്തി: വില്ലേജ് ദ്വീപ് പഞ്ചായത്തിന് കീഴിൽ ജെ.ബി.എസ് സെന്റർ കെട്ടിടത്തിൽ സ്ഥാപിച്ച ഹെൽത്ത് ആന്റ് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം അലങ്കോലമായി. മുൻ പഞ്ചായത്ത് പർച്ചേഴ്സ് ചെയ്ത ജിം ഉപകരണങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി നിലവിലെ പഞ്ചായത്തിന്റെ പദ്ധതിയായി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് എൻ.സി.പി പ്രവർത്തകർ ഉദ്ഘാടന വേദി അലങ്കോലമാക്കി. ഉദ്ഘാടനത്തിനായി തയ്യാറാക്കിയ ഫലകവും മറ്റും എൻ.സി.പി പ്രവർത്തകർ കടലിലെറിഞ്ഞു എന്ന് ദൃക്സാക്ഷികൾ പറയുന്നു. സദസ്സ് അലങ്കരിച്ചിരുന്ന തോരണങ്ങൾ വലിച്ചുകീറി നശിപ്പിച്ചു. സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ ഹെൽത്ത് ആന്റ് ഫിറ്റ്നസ് സെന്റർ അഗത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.സാജിദ ബീഗം ഉദ്ഘാടനം ചെയ്തു. ഡി.പി മെമ്പര്‍ ശ്രീ.എം.ഐ ദില്‍ഷാദ്, വി.ഡി.പി ആറാം വാര്‍ഡ് മെമ്പര്‍ ശ്രീ.ഹുസൈന്‍ അലി, സ്ഥലം അസിസ്റ്റന്റ് എഞ്ചിനിയര്‍ ശ്രീ.മുഹമ്മദ് ഖലീല്‍ തുടങ്ങിയവർ പങ്കെടുത്തു. www.dweepmalayali.com
അതേസമയം ഡിപ്പാർട്ട്മെന്റ് ഓഫ് സ്പോർട്സ് ആന്റ് യൂത്ത് അഫയേഴ്സിന് കീഴിൽ പി.വൈ.വൈ.കെ.എ സ്കീം അനുസരിച്ച് ശ്രീ.നസീറിന്റെ നേതൃത്വത്തിലുള്ള മുൻ പഞ്ചായത്ത് ഹെൽത്ത് ആന്റ് ഫിറ്റ്നസ് സെന്ററിന് ആവശ്യമായ ഉപകരണങ്ങൾ പർച്ചേഴ്സ് ചെയ്യുകയും അഗത്തി ഡെപ്യൂട്ടി കളക്ടർ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തതാണെന്ന് എൻ.സി.പി നേതാക്കൾ അവകാശപ്പെടുന്നു. ഇപ്പോൾ അതേ ഉപകരണങ്ങൾ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട പഞ്ചായത്ത് അതിന്റെ ജാള്യത മറക്കാനാണ് ഇങ്ങനെ ഒരു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതെന്നും അവർ ആരോപിക്കുന്നു. www.dweepmalayali.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
All success, the team behind this app
Thanks brother 👍