കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി സ്ട്രൈക്കര്‍ സി.കെ.വിനീത് ചെന്നൈയില്‍ എഫ്സിയിലേക്ക്. താരം ചെന്നൈയിനുമായി പുതിയ കരാര്‍ ഒപ്പുവച്ചു. ഇക്കാര്യത്തില്‍ ഒൗദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ലബ് വിടാന്‍ തീരുമാനിച്ചിരുന്ന നായകന്‍ സന്ദേശ് ജിങ്കാനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ തുടരും. ഇരുവരുടെയും മറ്റ് ടീമുകളുമായുള്ള ചര്‍ച്ചകള്‍ വിജയിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
സീസണില്‍ ദയനീയ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സില്‍ നിന്നും മുന്‍നിര താരങ്ങള്‍ കൂടുമാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഎസ്‌എല്ലിന്‍റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സില്‍ കളിക്കുന്ന താരമാണ് നായകന്‍ ജിങ്കാന്‍. അടുത്തിടെ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് ജിങ്കാന്‍ പുറത്തെടുത്തത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക