തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻ.സി.പി; ഫൈസലിന് അഗത്തിയിൽ ഹൃദ്യമായ വരവേൽപ്പ്

1
1499

അഗത്തി: പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ നിന്നും മത്സരിക്കുന്ന നിലവിലെ പാർലമെന്റ് അംഗവും എൻ.സി.പി സ്ഥാനാർത്ഥിയുമായ പി.പി.മുഹമ്മദ് ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്രക്ക് അഗത്തിയിൽ ഔദ്യോഗിക തുടക്കമായി. അഗത്തിയിൽ എത്തിയ അദ്ദേഹത്തിന് പാർട്ടി നേതാക്കളും പ്രവർത്തകരും ഹൃദ്യമായ സ്വീകരണം നൽകി. കഴിഞ്ഞ ഒക്ടോബർ മാസം കവരത്തിയിൽ വെച്ച് നടന്ന എൻ.സി.പി സമ്മേളനത്തിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പി.പി.മുഹമ്മദ് ഫൈസലിനെ ഐക്യകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് പിന്നാലെ കൽപ്പേനിയിൽ എത്തി ഡോ.കെ.കെ.മുഹമ്മദ് കോയയുടെ ഖബർ സന്ദർശനം നടത്തിയ അദ്ദേഹം അനൗദ്യോഗികമായ തിരഞ്ഞെടുപ്പ് പ്രചാരണം അവിടെ വെച്ച് ആരംഭിച്ചിരുന്നു. ഇത് രണ്ടാമതാണ് ഫൈസൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പി ആയിരുന്ന ഹംദുള്ള സഈദിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പാർലമെന്റിൽ എത്തിയത്.

www.dweepmalayali.com and

അഗത്തിയിൽ എത്തിയ ഫൈസലിനെ പാർട്ടി പ്രവർത്തകർ പരമ്പരാഗതമായ കലാപരിപാടികളോടെയാണ് വരവേറ്റത്. വൻ ജനാവലിയുടെ അകമ്പടിയോടെ സ്വീകരിച്ച അദ്ദേഹത്തെ ബൈക്ക് റാലിയായി എൻ.സി.പി ഓഫീസിൽ എത്തിച്ച് സ്വീകരണ പൊതു യോഗം സംഘടിപ്പിച്ചു. അഗത്തിയിൽ അഞ്ച് ദിവസങ്ങളിലായി പൊതു വേദികളിൽ സംബന്ധിക്കുന്ന അദ്ദേഹം ഗൃഹസന്ദർശനവും നടത്തും. പിന്നീട് പ്രചാരണ പരിപാടികളുമായി മറ്റ് ദ്വീപുകളിലും അദ്ദേഹം സന്ദർശനം നടത്തും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here