പൗ​ര​ത്വ നി​യ​മ​ത്തി​ല്‍ സ്റ്റേ ​ഇ​ല്ലെ​ന്ന് സുപ്രീം കോ​ട​തി; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം

0
538

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ ഹ​ര്‍​ജി​ക്കാ​രു​ടെ​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ള്‍ കേ​ള്‍​ക്ക​വേ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്ത്‌ക്കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. 144 ഹ​ര്‍​ജി​ക​ള്‍​ക്കും മ​റു​പ​ടി ന​ല്‍​കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​പാ​ടി​ല്ലെ​ന്നും ഉള്ള കേന്ദ്രത്തിന്റെ വാ​ദം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ച​ത്.

അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്ബര്‍ കോടതി മുറിക്കുള്ളിലുള്ളത്. 140 ഹര്‍ജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. യുഎസ്,പാകിസ്താന്‍ സുപ്രീംകോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here