ഇന്ധനവില സംബന്ധിച്ച്‌ പുതിയ തീരുമാനവുമായി കേന്ദ്രം; അതനുസരിച്ച് രാജ്യം മുഴുവൻ ഒറ്റവില

0
471

ന്യൂഡല്‍ഹി : ഇന്ധനവില സംബന്ധിച്ച്‌ പുതിയ തീരുമാനവുമായി കേന്ദ്രം. ഇന്ധനവില ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്നാണ് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജി.എസ്.ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണം. നിയമഭേദഗതി ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.

Advertisement

അതേസമയം, ഇന്ധനവില കുതിച്ചുയരുമ്ബോഴും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി മോശമായതിനാലാണ് ഇന്ധനനികുതി കുറയ്ക്കാത്തതെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

കേരളം ഇന്ധനനികുതി ഇതുവരെ വര്‍ദ്ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധനവില കൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്ബോള്‍ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here