കൊച്ചി: ലക്ഷദ്വീപിന്റെ സ്വന്തം സംരഭക കൂട്ടായ്മയായ നെടിയത്ത് ഗ്രൂപ്പിന്റെ പുതിയ മെഡിക്കൽ ഷോപ്പ് കൊച്ചി നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി.കെ.എ അൻസിയ ഉദ്ഘാടനം ചെയ്തു. കേരളത്തിലും ലക്ഷദ്വീപിലുമായി പ്രവർത്തിക്കുന്ന നെടിയത്ത് ഫാർമസി ശൃംഖലയുടെ അഞ്ചാമത് ഔട്ട്ലെറ്റാണ് പുതുതായി പ്രവർത്തനം ആരംഭിച്ചത്. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കേരളത്തിൽ സൗജന്യ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന കാരുണ്യ മാതൃകയിൽ ലക്ഷദ്വീപിലെ പാവപ്പെട്ട രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന് പുതിയ സംരംഭം ആരംഭിക്കുന്നതിന് നെടിയത്ത് ഗ്രൂപ്പ് ശ്രമങ്ങൾ നടത്തി വരുന്നതായി നെടിയത്ത് ഗ്രൂപ്പ് ചെയർമാനും കൽപ്പേനി ദ്വീപ് സ്വദേശിയുമായ ശ്രീ.നസീബ് റഹ്മാൻ അറിയിച്ചു. പൂർണ്ണമായി ഓൺലൈനായി എല്ലാ ദ്വീപുകളിലെ രോഗികൾക്കും ആശ്രയിക്കാൻ സാധ്യമാവുന്ന രൂപത്തിലാണ് പുതിയ സംരംഭം ആവിഷ്കരിക്കുന്നതെന്നും ലക്ഷദ്വീപിലെ രോഗികൾക്ക് പതിനഞ്ച് മുതൽ നാൽപത് ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം മുതൽ തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. മാരകമായ രോഗങ്ങൾക്ക് ചികിത്സ തേടുന്ന ധാരാളം രോഗികൾ നമ്മുടെ ദ്വീപുകളിലുണ്ട്. ഒരു കുത്തിവെപ്പിന് മാത്രം പതിനായിരങ്ങൾ നൽകേണ്ടി വരുന്ന ക്യാൻസർ രോഗികൾ ഉൾപ്പെടെ ദ്വീപുകളിലുണ്ട്. അത്തരക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാൻ നെടിയത്ത് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക