കവരത്തി: കവരത്തിയിൽ ലക്ഷദ്വീപ് ഭരണകൂടം നിർമ്മിക്കാൻ തീരുമാനിച്ച അത്യാധുനിക സൗകര്യങ്ങളുള്ള ജില്ലാ ജയിലിന്റെ ടെൻഡർ പിൻവലിച്ചു. ലക്ഷദ്വീപ് പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ.എം.കെ അബ്ദുസ്സലാം ഇറക്കിയ ഉത്തരവിലാണ് ടെൻഡർ പിൻവലിച്ചതായി അറിയിച്ചത്. സാങ്കേതിക കാരണത്താലാണ് ടെൻഡർ പിൻവലിക്കുന്നതെന്ന് പ്രസ്തുത ഉത്തരവിൽ പറയുന്നു. 50 തടവുകാരെ പാർപ്പിക്കാവുന്ന നൂതന സൗകര്യങ്ങളോടെയുള്ള മെച്ചപ്പെട്ട ജില്ലാ ജയിൽ എന്ന് പറഞ്ഞാണ് ലക്ഷദ്വീപ് ഭരണകൂടം നിർദ്ദിഷ്ട ജയിൽ നിർമ്മാണത്തിനുള്ള ടെൻഡർ വിളിച്ചിരുന്നത്.
Tender for construction of Kavaratti jail withdrawn Explanation that is due to technical reasons.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക