ഒരു ട്രെയിന്‍ യാത്ര നടത്താന്‍ ടിക്കറ്റ് ചാര്‍ജ് അഞ്ച് ലക്ഷം രൂപ. സംഭവം ജപ്പാനിലാണ്. ഷികിഷിമ എന്ന ട്രെയിനിലാണ് ആഡംബര യാത്രക്കായി ഒരു ടിക്കറ്റിന് അഞ്ച് ലക്ഷം രൂപ നല്‍കേണ്ടത്. ഈ തുകയ്ക്ക് നാലു പകലും മൂന്നു രാത്രിയും ഇതിലെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് യാത്രചെയ്യാം.
ലോകത്തെ ഏറ്റവും അത്യാഡംബരപൂര്‍ണമായ ട്രെയിനാണ് ഷികിഷിമ. ടോക്കിയോയില്‍ നിന്ന് വടക്കന്‍ ജപ്പാനിലെ പ്രകൃതിസൗന്ദര്യം തുളുമ്പിനില്‍ക്കുന്ന സ്ഥലങ്ങളിലൂടെയാണ് ട്രെയിനിന്റെ സഞ്ചാരം. സ്റ്റാര്‍ ഹോട്ടലുകളെപ്പോലും കവച്ചുവയ്ക്കുന്നതാണ് ഇതിലെ സൗകര്യങ്ങള്‍.
ഇളംസ്വര്‍ണ നിറമാണ് ട്രെയിനിന്. സ്യൂട്ട്, നീന്തല്‍ക്കുളം, ബാത്ത്ടബ്, ബാര്‍, പിയാനോ സോണ്‍, കാഴ്ചകള്‍ കാണാന്‍ വിശാലമായ ഇടം എന്നിവയൊക്കെയുണ്ട്. ആരെങ്കിലും അഞ്ച് ലക്ഷം കൊടുത്ത് ഇങ്ങനെയൊരു യാത്ര നടത്തുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഷികിഷിമ ട്രെയിനിലെ ആഡംബരയാത്രയ്ക്ക് തിക്കും തിരക്കുമാണെന്നാണ് റിപ്പോര്‍ട്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക