ബലാത്സംഗകേസിലെ പ്രതിയെ പൊലീസുകാരുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും അടിച്ച് ഇരയുടെ അമ്മ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ വെച്ചാണ് ആ അമ്മ നിലതെറ്റി പെരുമാറിയത്.
പ്രതി പൊലീസ് കസ്റ്റഡിയിലായിരുന്നു. പൊലീസുകാരുടെ മുന്നിലിട്ട്, പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് പ്രതിയെ ഇരുകവിളുകളിലും മാറി മാറി ആ അമ്മ അടിക്കുന്നത്. അമ്മയെ പൊലീസുകാര്‍ ആരും പക്ഷേ തടഞ്ഞില്ല. വഴിയാത്രക്കാരിലാരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക