ന്യൂഡെൽഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച വൈകിട്ട് മുതൽ അഞ്ച് ദിവസത്തേക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. കടുത്ത ചൂട്, ഇടിയോട് കൂടിയ കനത്ത കാറ്റ്, പൊടി പടലങ്ങളോട് കൂടിയ കാറ്റ് എന്നിവ രാജ്യത്ത് എല്ലായിടത്തും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾ കലടിൽ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത ഇടിയും കാറ്റോട് കൂടിയ മഴയും ഉണ്ടാവും. വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ചൂട് കാറ്റിനും സാധ്യതയുണ്ട്. പൊടി പടലങ്ങളോട് കൂടിയ കാറ്റ് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ സമുദ്ര വിവര സേവന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ലക്ഷദ്വീപ് ഉൾപ്പെടെയുള്ള രാജ്യത്തെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധന തൊഴിലാളികൾ കലടിൽ പോവരുതെന്ന് നിർദ്ദേശിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക