
ബെയ്ജിംഗ്: ചൈന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകി.ചൈനയിലെത്തുന്ന മോദി പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം വഷളായിരിക്കെയാണ് പ്രധാനമന്ത്രി ചൈന സന്ദർശനത്തിന് തയാറെടുക്കുന്നത്.
ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ മീറ്റിംഗിനായി ചൈനയിലെത്തിയ സുഷമ സ്വരാജ് ചൈനീസ് പ്രതിനിധികളുമായുള്ള ചർച്ച തുടരുകയാണ്. അതിർത്തിയിലെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ കൂടിക്കാഴ്ചയിൽ ഉയർന്നുവന്നതായും റിപ്പോർട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക