അമിനി: എസ്.എസ്.എഫ് അമിനി യൂണിറ്റ് സംഘടിപ്പിച്ച ബദർ ദിന അനുസ്മരണവും പ്രാർത്ഥനാ സംഗമവും സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിൽ ആദ്യ രണ്ടു ദിവസം കഥാ പ്രസംഗവും അവസാന ദിവസം ബുർദ, മൗലിദ് പാരായണവും പ്രാർത്ഥന സംഗമവും നടന്നു. മുഹിയുസ്സുന്ന എഡ്യൂക്കേഷണൽ സൊസൈറ്റി (MES) പ്രസിഡന്റ് അഹ്‌മദ് സൈദ് ശൈക്കോയ ബാഖവിയുടെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ അൽ മദ്രസതുസ്സുന്നിയ്യ സദർ മുഅല്ലിം എ പി ഇസ്മായിൽ സഅദി ഉൽബോധനവും പ്രാർത്ഥനയും നടത്തി. വേദിയിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ, ബി.സി അഹ്മദ് ഹാജി, മുസ്‌ലിം ജമാഅത് സെക്രട്ടറി ബി.സി അബ്ദുൽ ഹമീദ്, ഉസ്മാൻ മിസ്ബാഹി, ജഅ്ഫർ അഹ്സനി, ബഷീർ മുസ്‌ലിയാർ, സലീം സൈനി ൾ, അസ് ലം മഹ്ളരി, ഇർഫാൻ സഖാഫി തുടങ്ങിയവർ പങ്കെടുത്തു ൾ. ആയിരങ്ങൾക്ക് അന്നധാനം നൽകിയ പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് അമാനി സ്വാഗതവും വൈസ് ചെയർമാൻ നസീം ബാഖവി നന്ദിയും രേഖപ്പെടുത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക