എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

0
633

ന്യൂഡൽഹി: ബിജെപി (BJP) ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ (AP Abdullakutty) ദേശീയ ഹജ്ജ് കമ്മിറ്റി (National Hajj Committe) ചെയർമാനായി തെരഞ്ഞെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.

2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി മുഹമ്മദ് ഫൈസിയെ ഉൾപ്പെടുത്തിയത്. തുടർച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റാണ്. കോഴിക്കോട് കാരന്തൂരിലെ മർകസ് സ്ഥാപനങ്ങളുടെ ജനറൽ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറുമാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here