കവരത്തി കപ്പലിൽ വിപുലമായ ചെറിയ പെരുന്നാൾ നിസ്കാരം. ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

0
287

അഗത്തി: ലക്ഷദ്വീപിലെ ഏറ്റവും വലിയ യാത്രാ കപ്പലായ എം.വി കവരത്തി കപ്പലിൽ വിപുലമായ ചെറിയ പെരുന്നാൾ നിസ്കാരം നടന്നു. കപ്പലിന്റെ ഏറ്റവും മുകളിലെ ഡെക്കിൽ ഹെലികോപ്റ്റർ ഇവാക്വേഷൻ ഏരിയയിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്താണ് നിസ്കാരം നടന്നത്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ നിസ്കാരത്തിൽ പങ്കെടുത്തു.

കപ്പലിൽ ഇത്രയും ആളുകൾ ഒരുമിച്ച് പങ്കെടുത്ത നിസ്കാരം വ്യത്യസ്തമായ കാഴ്ചയായി. കപ്പലിലെ നിസ്കാരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here