ആന്ത്രോത്ത്: വ്രത ശുദ്ധിയുടെ രാപ്പകലുകള്‍ കഴിഞ്ഞ് നിഷ്‌കളങ്കമായ മനസ്സുമായി ആന്ത്രോത്ത് ദ്വീപിൽ വിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനമായാണ് ചെറിയ പെരുന്നാള്‍ ആഘോഷം. നിരാലംബര്‍ക്ക് ദാനം നല്‍കിയും തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടുമാണ് മുഴുവന്‍ ഭാഗങ്ങളിലും ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തിനെത്തിയത്. ലക്ഷദ്വീപിലും കേരളത്തിലും ഒരേ ദിവസമാണ് ചെറിയ പെരുന്നാള്‍ ആഘോഷത്.
ആന്ത്രോത്ത് ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിന് സയ്യിദ് ഹുസൈൻ സഖാഫി നേതൃത്വം നൽകി. പ്രാര്‍ഥനകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നും ഈദ് മുബാറക് ആശംസിച്ചും ഊഷ്മള സ്‌നേഹത്തിന്റെ മഹനീയ മാതൃകയൊരുക്കുന്ന കാഴ്ചയായിരുന്നു പള്ളിമുറ്റങ്ങളില്‍.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക