ആന്ത്രോത്ത്: മെയ് 15-ന് എസ്.വൈ.എസ് ഭാരവാഹികളായ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫിയുടെയും മുഹമ്മദ് പറവൂരിന്റെയും സാന്നിധ്യത്തിൽ ആന്ത്രോത്ത് മേച്ചേരി എസ്.എസ്.എഫ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ ആന്ത്രോത്ത് മുസ്ലിം ജമാഅത്ത് രൂപീകരിച്ചു. പ്രസിഡന്റായി യു.പി.സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങളെയും ജനറൽ സെക്രട്ടറിയായി എൻ.പി.എസ്.എം അബുൽ ഹസൻ ബാഖവിയെയും ഫൈനാൻസ് സെക്രട്ടറിയായി എം.കെ.നല്ലകോയ തങ്ങളെയും തിരഞ്ഞെടുത്തു. എസ്.എസ്.എഫ്/എസ്.വൈ.എസ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു
എസ്.വൈ.എസ് ഭാരവാഹികൾ
കെ.കെ.അബൂബക്കർ ബാഖവി – പ്രസിഡന്റ്
എ.മുഹമ്മദ് മുസ്തഫ – ജനറൽ സെക്രട്ടറി
പി.പി.മുഹമ്മദ് മുഹ്സിൻ തങ്ങൾ – ഫൈനാൻസ് സെക്രട്ടറി
എസ്.എസ്.എഫ് ഭാരവാഹികൾ
സയ്യിദ് മുഹമ്മദ് ഖാസിം അഹ്സനി എ.ബി – പ്രസിഡന്റ്
അസ്ഹറുദ്ധീൻഷാ എ.ബി – ജനറൽ സെക്രട്ടറി
മുബീനുദ്ധീൻ മുനവ്വർ – ഫൈനാൻസ് സെക്രട്ടറി

സയ്യിദ് മുഹമ്മദ് ഹുസൈൻ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ നേതാക്കൾ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
അൽഹംദുലില്ലാഹ്… Masha allah…