ന്യൂഡൽഹി: ലക്ഷദ്വീപിൽ ശക്തിയാർജിച്ച് അടിയുറപ്പിക്കാൻ ഒരുങ്ങി ജെ.ഡി.യു. അതിനു മുന്നോടിയായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ജെ.ഡി.യു നാഷണൽ പ്രസിഡന്റ് ലല്ലൻ സിംങ്മായും കൂടിക്കാഴ്ച നടത്തി ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖ്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ദേശീയ തലത്തിൽ രൂപപ്പെടുന്ന ഐക്യ മുന്നണി ലക്ഷദ്വീപിലും തുടരുന്നതിനെപ്പറ്റി ചർച്ച നടന്നു. ലക്ഷദ്വീപ് രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചർച്ചയായി. ലക്ഷദ്വീപ് പ്രശ്നങ്ങൾ ദേശിയ തലത്തിലും പാർലമെൻ്റിലും അവതരിപ്പിക്കുന്നതിനെപ്പറ്റിയും ചർച്ച ഉണ്ടായി. നിതീഷ് കുമാർ യാഥവിന്റെ ബി.ജെ.പി വിരുദ്ധ മുന്നണിയെയും ബി ജെ പി വിരുദ്ധ നയങ്ങളെയും ഡോക്ടർ മുഹമ്മദ് സാദിഖ് അഭിനന്ദിച്ചു. ഒരു ലക്ഷദ്വീപ് പര്യടനം അനിവാര്യമാണെന്ന് നിതീഷ് കുമാർ നിർദേശിച്ചു. ഉടൻ ലക്ഷദ്വീപ് പര്യടനം ഉണ്ടാകുമെന്നും അദ്ദേഹം ദ്വീപ്മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക