ആലപ്പുഴ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമം എൻ.സി.പി ആരംഭിച്ചതായി ലക്ഷദ്വീപ് എം.പിയും ചീഫ് വിപ്പുമായ മുഹമ്മദ് ഫൈസൽ. പാർലിമെന്റിന് അകത്തും പുറത്തും ഈ ഐക്യം സാധിച്ചാൽ ബി.ജെ.പി ഉറപ്പായും തകരും. കർണാടക തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് കാണിച്ച വിവേകം ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കാട്ടിയിരുന്നെങ്കിൽ അവിടെ ചിത്രം മാറുമായിരുന്നു. എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യത്തിനായി നടക്കുന്ന ശ്രമങ്ങൾ ഫലം കാണും. 2019-ൽ യു.പി.എ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിനെ പഴം പച്ചക്കറി ഉൽപാദനത്തിെൻറ കാര്യത്തിൽ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനുമായി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നുവെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. പത്രസമ്മേളനത്തിൽ കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സുൽഫിക്കർ മയൂരി, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സലീം.പി.മാത്യു, എൻ.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക