തിരുവനന്തപുരം: നിയമപരമായ തടസ്സങ്ങൾ കാരണം സമ്പൂർണ ഫ്ലക്സ് ഉൾപ്പെടെ പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്ന് വിലയിരുത്തൽ. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനമനുസരിച്ച് കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന് നിയമപരമായ തടസ്സങ്ങള്‍ ഏറെയാണെന്ന് ശുചിത്വമിഷനും തദ്ദേശഭരണവകുപ്പും പറയുന്നു. അതിനാൽ പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായി നടപ്പാക്കുന്നതിൽനിന്ന് സര്‍ക്കാര്‍ പിന്മാറി.
പുനരുപയോഗമുണ്ടെങ്കില്‍ അത്തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാന്‍ കഴിയില്ലെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരിസ്ഥിതിക്കും മണ്ണിെൻറ ജൈവഘടനക്കും അപകടമാണെന്ന് കണ്ടെത്തിയിട്ടും മള്‍ട്ടിലെയേര്‍ഡ് പ്ലാസ്റ്റിക് നിരോധിക്കാന്‍ ഇനി കഴിയില്ല. കേന്ദ്രവിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ ഇവ നിയമപരമായി ചോദ്യം ചെയ്യപ്പെടും. പുതിയ നിബന്ധനയനുസരിച്ച് ഫ്ലക്സ് നിരോധിക്കാനോ നിയന്ത്രിക്കാനോ സര്‍ക്കാറിന് ഇനി കഴിയില്ല.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താൻ 2016 ൽ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ക്യാരിബാഗ് പിടിച്ചെടുക്കൽ തുടങ്ങി. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പരിശോധനയും പിടിച്ചെടുക്കലും നിലച്ച സ്ഥിതിയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക