ലക്ഷദ്വീപ് ജനതയ്ക് ഐക്യദാര്‍ഢ്യം: സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ ധര്‍ണ്ണ നടത്തി

0
564

കൊച്ചി: കേന്ദ്ര ഗവണ്‍മെന്റ് ലക്ഷദ്വീപില്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും, ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടും സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തി.എ എം ആരിഫ് എംപി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ഹൈബി ഈഡന്‍ എംപി. മുഖ്യ പ്രഭാഷണം നടത്തി. സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ അനു ചാക്കോയുടെ അധ്യക്ഷത വഹിച്ചു.കെ ബാബു എംല്‍എ, മുന്‍ എംഎല്‍എ ടി എ അഹമ്മദ് കബീര്‍, മുഹമ്മദ് റജീബ് (പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി), ജ്യോതിബസ് (വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്), ഹംസ പറക്കാടന്‍ (മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി), എന്‍ എ നജീബ് (ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ്), അഷറഫ് (എംഇഎസ് ജില്ലാ പ്രസിഡന്റ്), റിയാസ് (വി ഫോര്‍ കൊച്ചി, കോര്‍ഡിനേറ്റര്‍) സേവ് ലക്ഷദ്വീപ് ജനകീയ കൂട്ടായ്മ വൈസ് ചെയര്‍മാന്‍ സി ആര്‍ നീലകണ്ടന്‍ സംസാരിച്ചു


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here