മാഞ്ചസ്റ്റര്‍ സിറ്റി ചോദിച്ചാല്‍ ബ്ലാസ്റ്റേഴ്‍സിനെ വില്‍ക്കുമോ?

0
682

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്ബോള്‍ ഗ്രൂപ്പിന് കേരള ബ്ലാസ്റ്റേഴ്‍സിന് മേല്‍ ഒരു കണ്ണുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്റ്റേഴ്‍സിന്‍റെ ഓഹരികള്‍ വാങ്ങാന്‍ ഒരുപക്ഷേ, സിഎഫ്‍ജി ശ്രമിച്ചേക്കുമെന്ന് ഇംഗ്ലീഷ് സ്പോര്‍ട്‍സ്‍ പ്രസിദ്ധീകരണം, സ്പോര്‍ട്‍സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്‍തു.

സിഎഫ്‍ജി അധികൃതരില്‍ ചിലര്‍ ഇന്ത്യയില്‍ എത്തിയിരുന്നതായും ഒന്നിലധികം ക്ലബ്ലുകളുടെ അധികൃതരുമായി സംസാരിച്ചതായും സ്പോര്‍ട്‍സ്‍ സ്റ്റാര്‍ സ്ഥിരീകരിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‍സ്‍ ഓഹരികള്‍ വില്‍ക്കാന്‍ നിലവിലെ ഉടമകള്‍ തയാറായേക്കുമെന്നും മാസിക റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
“നിലവില്‍ മാന്‍.സിറ്റി ഉടമകള്‍ സമീപിച്ചിട്ടില്ല. 100 ശതമാനം തെറ്റായ വാര്‍ത്തയാണിത്.” ബ്ലാസ്റ്റേഴ്‍സ്‍ സിഇഔ വരുണ്‍ ത്രിപുരനേനി മാസികയോട് പറഞ്ഞു.

“ബ്ലാസ്റ്റേഴ്‍സ് വാങ്ങാന്‍ സന്നദ്ധരായി ആരെങ്കിലും വന്നാല്‍, നല്ല ഓഫര്‍ ആണെങ്കില്‍ തീര്‍ച്ചയായും അത് പരിശോധിക്കും.യൂറോപ്പിലെ ചില ക്ലബ്ബുകള്‍ ബ്ലാസ്റ്റേഴ്‍സിനെ അന്വേഷിക്കുന്നുണ്ട്.” വരുണ്‍ പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here