ആന്ത്രോത്ത്: ഇന്നലെ കാണാതായ തോണി കണ്ടെത്തുന്നതിന് വേണ്ടി പുറപ്പെട്ട പത്തോളം ബോട്ടുകൾ ആന്ത്രോത്ത് ദ്വീപിൽ തിരിച്ചെത്തി. ആർക്കും തോണി കണ്ടെത്താനായില്ല. തിരച്ചിലിനായി പോയ ഒരു ബോട്ടുകാർക്ക് കടലിൽ നിന്നും ഒരു വലയും തോണി കെട്ടിയിടാൻ ഉപയോഗിക്കുന്ന കയറും കണ്ടെടുക്കാനായിട്ടുണ്ട്. കാണാതായ തോണിയിൽ വല ഉണ്ടായിരുന്നു. അതേ വല തന്നെയാണ് തിരച്ചിലിനിടയിൽ ലഭിച്ചത് എന്ന് കാണാതായ തോണിയിലുള്ള തൈലത്ത് ഹംസയുടെ മക്കൾ സ്ഥിരീകരിച്ചു. കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നേവിയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇന്റർസെപ്റ്റർ സംവിധാനമുള്ള നേവിയുടെ ഡോർണിയർ വിമാനം പരിസര പ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നാട്ടുകാർ മൊത്തം അവർക്കായുള്ള പ്രാർത്ഥനയിലാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക