തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ എണ്ണം 785ആണ്. വിദേശത്ത് നിന്നും വന്നവരില്‍ 87 പേര്‍ക്കാണ് രോഗം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉറവിടമറിയാത്ത കേസുകള്‍ 57 ആണ്. 8816 പേര് നിലവില്‍ ചികിത്സയിലുണ്ട്. 53 പേര് ഐസിയുവിലും 9 പേര് വെന്റിലേറ്ററിലുമാണ്. 65.16 ശതമാനം രോഗബാധിതര്‍ക്കും പ്രാദേശിക രോഗ ബാധയാണ് ഉണ്ടായത്.
കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെയാണ് തിരുവനന്തപുരം-226, കൊല്ലം 133,ആലപ്പുഴ 120, കാസര്‍ഗോഡ് 101,എറണാകുളം 92, മലപ്പുറം 61, കോട്ടയം 51,പത്തനംതിട്ട 49, കണ്ണൂര്‍ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4. സംസ്ഥാനത്താകെ 397 ഹോട്സ്പോട്ടുകളാണുളളത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക