കവരത്തി: ലക്ഷദ്വീപ് നിവാസികളുടെ അഭയകേന്ത്രവും ഒരുപാട് കറാമത്തുകൾക്ക് ഉടമയുമായ താജുൽ ഔലിയ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹി(ഖു.സി) അവർകളുടെ ഉറൂസ് മുബാറക് വിവിധ ദ്വീപുകളിൽ വളരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. അദ്ദേഹത്തിന്റെ കറാമത്തുകൾ വളരെ പ്രസിദ്ധമാണ്. ദിനംപ്രതി ഒരുപാട് ആളുകളാണ് അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി കവരത്തി ഹുജ്റാ പള്ളിയിൽ എത്തുന്നത്. കവരത്തിയിൽ ഹുജ്റാ പള്ളിയിലും ശൈഖിന്റെ പള്ളിയിലും വിപുലമായി തന്നെ അവരുടെ ഉറൂസ് മുബാറക് നടന്നു വരുന്നു. മറ്റു ദ്വീപുകളിലും ഇന്നും നാളെയുമായി ഉറൂസ് പരിപാടികൾ നടക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക