ആന്ത്രോത്ത്: മദ്രസ നൂറുൽ ഇർഫാൻ അറബിക് കോളേജ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ള പ്രതിരോധ കിറ്റ് വിതരണം കെ. കെ. അബ്ദുറഹ്മാൻകോയ, പ്രസിഡന്റ് സൂഫി ജമാഅത്ത് ആന്ത്രോത്ത് എന്നിവരുടെ സാന്നിധ്യത്തിൽ നൂറുൽ ഇർഫാൻ പ്രചരണ സമിതി ആന്ത്രോത്ത് മേഖലാ പ്രസിഡണ്ട് ബഹു: പി. പൂക്കോയ ഹാജി അവർകൾ ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ എ.പി ആറ്റക്കോയ അവർകൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പുതിയ ഇല്ലം സയിദ് മുഹമ്മദിൽ നിന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അലി അസ്ഹർ പ്രതിരോധ കിറ്റ് ഏറ്റുവാങ്ങി. അഭിനന്ദനനാർഹമായ പ്രവർത്തനങ്ങളാണ് നൂറുൽ ഇര്ഫാന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് എന്ന് സബ് ഡിവിഷണൽ ഓഫീസർ അഭിപ്രായപ്പെട്ടു. 50 വർഷത്തിലധികമായി മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ സ്തുത്യർഹമായ സംഭാവനങ്ങളർപ്പിച്ച് മുന്നോട്ടുപോകുന്ന ലക്ഷദ്വീപുകാരുടെ മഹത്തായ സ്ഥാപനമാണ് മദ്രസ നൂറുൽ ഇർഫാൻ അറബിക് കോളേജ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വിശിഷ്യാ ലക്ഷദ്വീപുകളിൽ നിന്നും മത-ഭൗതീക സമന്വയ വിദ്യാഭ്യാസം തേടിയെത്തുന്ന വിദ്യാർത്ഥികൾക്ക് മദ്രസ നൂറുൽ ഇർഫാൻ അറബിക് കോളേജ് എന്നും സാന്ത്വനമേകുന്നു.
കേരളത്തിനു പുറമേ ലക്ഷദ്വീപിന്റെ വിവിധ കോണുകളിൽ ഈ മഹത്തായ സ്ഥാപനം സമൂഹത്തിന് സമർപ്പിച്ച ഇർഫാനി പണ്ഡിതർ പ്രബോധനരംഗത്ത് സേവനമനുഷ്ഠിക്കുന്നു. സ്ഥാപനത്തിൻറെ സമയോചിതമായ സാമൂഹ്യ സേവനങ്ങളിൽ ഒന്നാണ് ഈ മഹാമാരി കാലത്തെ ലക്ഷദ്വീപിലെ തന്നെ ആദ്യ സൗജന്യ പ്രതിരോധ കിറ്റ് വിതരണം.
ആന്ത്രോത്ത് ദ്വീപിൽ വിതരണം ചെയ്യുന്ന ഈ പ്രതിരോധ കിറ്റ് ഈ കൊറോണ കാലത്ത് വലിയ സ്വാന്ത്വനം നൽകുന്ന ഒന്നാണ്. മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, എന്നിവ അടങ്ങുന്നതാണ് ഈ പ്രതിരോധ കിറ്റ്. ഈ മഹാമാരി കാലത്തും മദ്രസ നൂറുൽ ഇർഫാൻ അറബിക്കോളേജ് ലക്ഷദ്വീപുകളിൽ നടത്തുന്ന സാമൂഹിക സേവനങ്ങൾ അഭിനന്ദനാർഹമാണ്.
റിപ്പോർട്ട്: തബ്രീസ് അഹമ്മദ്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക