‘പോടാ പട്ടേല്‍ അറിഞ്ഞൊന്ന് മനസുവച്ച്‌ ആ ഗുണ്ടാ ആക്‌ട് സ്വന്തം നാട്ടില്‍ നടപ്പാക്കണം’: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ക്കെതിരെ അയിഷ സുല്‍ത്താന

0
1002

ക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ക്കെതിരെ പരിഹാസവുമായി സംവിധായിക അയിഷ സുല്‍ത്താന രംഗത്ത്. ഗുജറാത്തില്‍ കഴിഞ്ഞദിവസം നടന്ന മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെടുത്തിയാണ് അയിഷയുടെ പ്രതികരണം. ലക്ഷദ്വീപില്‍ പാസ അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21000 കോടിയുടെ മയക്കുമരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ നടപ്പാക്കേണ്ടി വരുമല്ലോ? എന്ന് അയിഷ ചോദിക്കുന്നു.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

ആഹാ കൊള്ളാലോ ഗുജ്‌റാത്ത്…

രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തില്‍ നടന്നു അതും 21000 കോടിയുടെ… സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്ബനിയിലേക്ക് വന്ന കണ്ടെനറില്‍ നിന്നാണ് DRI ഉദ്യോഗസ്ഥര്‍ പിടികൂടിയത്…

ഇത്ര ആത്മവിശ്വാസത്തില്‍ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കില്‍ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാന്‍സാക്ഷന്‍ നടന്നിരിക്കണം ? DRI യിലെ ട്രാന്‍സ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തല്‍ പൊളിച്ചത്… ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കന്‍മാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ? ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെന്ന്‌ 3000 കോടിയുടെ ശ്രീലങ്കയുടെ കപ്പലില്‍ നിന്നും മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇല്ലെന്നിരിക്കെ ദ്വീപില്‍ പാസ അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ? പോടാ പട്ടേല്‍ അറിഞൊന്നു മനസ്സ് വെച്ച്‌ ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടില്‍ നടപ്പാക്കണം… ഇതിപ്പോ ഏത് തീവ്രവാദത്തില്‍ പെടും ഞങ്ങള്‍ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തിവ്രവാദികള്‍ ആക്കാന്‍ ശ്രമം നടത്തിയപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങള്‍ക്ക് അതിപ്പോ പോടാ പാട്ടേലിന്റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു… “ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് ” ഈ കമ്ബനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത്‌ പേരിട്ടു വിളിക്കും…?

കടപ്പാട്: കേരളകൗമുദി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here