കവരത്തി: ലക്ഷദ്വീപുജനത നേരിടുന്ന യാത്രാ പ്രശ്നത്തിൽ ഭരണകൂടം പരിഹാരം കാണണം എന്നാവശ്യപെട്ട് 12 മണിക്കൂർ നിരാഹാര സമരത്തിനൊരുങ്ങി സി.പി.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സി.ടി നജ്മുദ്ധീൻ. കപ്പൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഐ.ആർ.ബി.എൻ ജീവനക്കാരനായ ഭഗവാൻ നാരായണ കണ്ടാരെ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സി.ടി നജ്മുദ്ധീൻ നിരാഹാര സമരം പ്രഖ്യാപിച്ചത്. കവരത്തി പഞ്ചായത്ത് സ്റ്റേജിൽ സെപ്റ്റംബർ 23 വെള്ളിയാഴ്ച രാവിലെ 6 മണിമുതൽ വൈകീട്ട് 6മണിവരെയാണ് നിരാഹാര സമരം.
- അറ്റകുറ്റ പണികൾ തീർത്ത് ബാക്കിയുള്ള കപ്പലുകൾ ഉടൻ പുറത്തിറക്കുക.
- ചെറിയ യാത്രാ കപ്പലുകളായ എം.വി അമിനി ദ്വീപ് എം.വി മിനിക്കോയ് ദ്വീപ് എന്നീ കപ്പലുകൾ ഒഴിവാക്കാനുള്ള നടപടികൾ അവസാനിപ്പിക്കുക.
- ഓൺലൈൻ ടിക്കറ്റ് നിർത്തലാക്കി മുഴുവൻ ടിക്കറ്റുകളും കൗണ്ടറിൽ വിൽപന നടത്തുക.
- ടിക്കറ്റുകൾ സുലഭമായി ലഭിച്ച് തുടങ്ങുന്നതുവരെ എമർജൻസി മെഡിക്കൽ ക്വോട്ടയും ഭിന്നശേഷിക്കാരുടെ ഒഴിച്ചുള്ള എല്ലാ ക്വോട്ടകളും നിർത്തലാക്കുക. എന്നീ നാല് ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് സി.ടി നിരാഹാരസമരം മുന്നോട്ട് വെക്കുന്നത്.
ഭരണകൂടം കരുതിക്കൂട്ടി ഉണ്ടാക്കുന്ന യാത്രാ ക്ലേശങ്ങൾ കാരണം ജനം പൊറുതി മുട്ടിക്കൊണ്ടിരിക്കുകയാണ് ഇതിനെതിരെ ജനങ്ങൾ ഒന്നിക്കണം. പ്രതിഷേധങ്ങൾക്ക് പാർട്ടിയില്ലെന്നും എല്ലാവരും ഒന്നിച്ചു നിൽകുമെന്ന് പ്രതീക്ഷിക്കുന്നതായും നിലവിലെ സി.പി.ഐ ലക്ഷദ്വീപ് ഘടകം സെക്രെട്ടറിയായ സി.ടി നജ്മുദ്ധീൻ ദ്വീപ്മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക