എം.പി മുഹമ്മദ് ഫൈസലിന് എതിരായ കേസിൽ വാദം പൂർത്തിയായി

0
1028

കൊ​ച്ചി: വ​ധ​ശ്ര​മ​ക്കേ​സി​ൽ ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ല​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്ക്​ വി​ചാ​ര​ണ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ലു​ള്ള അ​പ്പീ​ൽ ഹ​ര​ജി​യി​ൽ വാ​ദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റി.മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്‌​ദി​ന്റെ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തോ​ടെ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ഫൈ​സ​ൽ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടി​രു​ന്നു.

Advertisement

എ​ന്നാ​ൽ, അ​ദ്ദേ​ഹം ന​ൽ​കി​യ അ​പ്പീ​ലി​ൽ ഹൈ​കോ​ട​തി ശി​ക്ഷ സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ​ടെ അ​യോ​ഗ്യ​ത നീ​ങ്ങി.​ ഇതി​നെ​തി​രെ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​വും സ്വാ​ലി​ഹും ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി അ​പ്പീ​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്റെ ബെ​ഞ്ച് അ​പ്പീ​ലി​ൽ വാ​ദം കേട്ടത്. ആറാഴ്ച്ചയ്ക്കകം കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here