ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുമോ എന്നുള്ള ചര്‍ച്ച രാഷ്ട്രീയലോകത്ത് സജീവമായിരുന്നു. എന്നാല്‍ ഘടക കക്ഷികളോട് ചര്‍ച്ചചെയ്തതിന് ശേഷം മാത്രമെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തതയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി.ചിദംബരം രംഗത്തെത്തിയിരിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നോതാവിനെയോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് പി.ചിദംബരം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞില്ല.നേതാക്കള്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് അത് തടഞ്ഞിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് പ്രധാനലക്ഷ്യം. സംസ്ഥാന തലങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനായാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വലിയതോതില്‍ മാറും. തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികള്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പ്രാദേശിക പാര്‍ട്ടികളെ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിയുടെ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക