ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ധോണിയും ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും

0
771
www.dweepmalayali.com

ഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ എം.എസ് ധോണിയും ഗൗതം ഗംഭീറും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ധോണി ജാര്‍ഖണ്ഡിലും ഗംഭീര്‍ ഡല്‍ഹിയിലുമായിരിക്കും മല്‍സരിക്കുക. ദേശീയ മാധ്യമമായ ദി സണ്‍ഡേ ഗാര്‍ഡിയനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മീനാക്ഷി ലേഖിക്ക് പകരക്കാരനായാണ് ഗംഭീറിന് സീറ്റ് നല്‍കുക. മീനാക്ഷി ലേഖിയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി സംതൃപ്‌തരല്ല. എന്നാല്‍ ഗംഭീറിന്‍റെ സാമൂഹ്യസേവനങ്ങള്‍ക്ക് മികച്ച ജനപിന്തുണയുണ്ടെന്നും ഡല്‍ഹി നിവാസികള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ മുന്‍ ഇന്ത്യന്‍ താരത്തിനാകുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മുന്‍ ഇന്ത്യന്‍ നായകനായ ധോണിയുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുന്നതായാണ് സൂചന. എന്നാല്‍ വിരമിക്കാത്ത ഇരു താരങ്ങളും ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമാണ്. സാമൂഹ്യസേവന രംഗത്ത് ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയിലൂടെ ഇടപെടുന്നുണ്ട് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗംഭീര്‍.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here