DG-AFL; നാലു വട്ടം വല കിലുക്കി മഹാത്മാ

0
501

അമിനി: DG-AFL സീസൺ 2 ലെ 16-ആമത് മാച്ചായ ഇന്നലത്തെ മത്സരത്തിൽ പുഷ്പയും മഹാത്മയും തമ്മിൽ ഏറ്റുമുട്ടി. ഈ സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരമെന്ന തലക്കെട്ട് സ്വന്തമാക്കിയ കളിയുടെ ആദ്യാവസാനം ആവേശം അണപൊട്ടിയൊഴുകി. 4-2 എന്ന ഗോൾ സ്കോറോടെ ആവേശ്വജ്ജ്വലമായി അവസാനിച്ചു. പുഷ്പ ടീമിനെ സംബന്ധിച്ചു വളരെ നിർണ്ണായകമായ  മത്സരമായിരുന്നു ഇത്. ജയം വളരെ അനിവാര്യമായിട്ടും രണ്ടിനെതിരെ 4   ഗോളുകൾക്ക് തോൽവി  വഴങ്ങുകയായിരുന്നു പുഷ്പ ടീം. കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ മഹാത്മാ ടീം മ തങ്ങളുടെ ആധിപത്യം ഉറപ്പുവരുത്തിയായിരുന്നു കളി മുമ്പോട്ട് നീക്കിയത്. 3-ആം മിനിറ്റിൽ ജെഴ്സി നമ്പർ 13, നിസ്മിയുടെ ഫ്രീക്കിക്കിലൂടെ പിറന്ന ഗോൾ മഹാത്മാ ടീമിന് കൂടുതൽ ആത്മവിശ്വാസം പകർന്നു. ആദ്യ പകുതിയിൽ തന്നെ 22-ആം മിനുറ്റിലും 28-ആം മിനുറ്റിലും നഷീദിന്റെ ബൂട്ടിനാൽ മഹാത്മാ ടീമിന് വീണ്ടും ഗോൾ നേടാൻ സാധിച്ചു. 32-ആം മിനിറ്റിൽ ഇക്ബാലിലൂടെ തിരിച്ചടിക്കാനുള്ള ഒരവസരം പുഷ്പാ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.രണ്ടാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മഹാത്മയുടെ സ്‌ട്രൈക്കർ ലിറാറിന്റെ പ്രകടനം വളരെ മികവുറ്റതായിരുന്നു. ടീം നേടിയ മൂന്ന് ഗോളുകളും ലിറാറിന്റെ അസിസ്റ്റിലൂടെയായിരുന്നു. തന്റേതായ ശൈലിയിൽ കളി കാഴചവെച്ച ലിറാർ രണ്ടാം തവണ കൂടി മാൻ ഓഫ് ദി മാച്ചിന് അർഹത നേടി. കളിയവസാനികുമ്പോൾ 4 -2 എന്ന ഗോൾ നിലയിൽ മഹാത്മാ വിജയം ഉറപ്പാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here