മഞ്ചേശ്വരം: വിദ്യാഭ്യാസ മേഖലയിൽ മള്ഹറിന്റെ സംഭാവന അഭിനന്ദനാർഹമാണെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് .
മള്ഹർ ദഅവാ വിദ്യാർത്ഥി സംഘടനയായ സ്മാർട്ട്ന്റെ കീഴിൽ നവീകരിച്ച മള്ഹർ റിസേർച്ച് സെന്റർ, മോറൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മള്ഹർ വൈസ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി, മള്ഹർ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി . ഹാജി ഹസൻ മുസ്ലിയാർ മഹാരാഷ്ട്ര, മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ്, വാർഡ് മെമ്പർ ഹമീദ്,മള്ഹർ ദഅവ കോളേജ് പ്രിൻസിപ്പിൽ ഹസ്സൻ സഅദി അൽ അഫ്ളലി, സയ്യിദ് മുസ്തഫ സിദ്ധീഖി അൽ ബുഖാരി,മള്ഹർ മാനേജർ ഹസ്സൻ കുഞ്ഞി, സുബൈർ സഖാഫി വട്ടോളി, സിദ്ധീഖ് സഅദി തൗഡ്ഗോളി, തുടങ്ങിയവർ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക