ആന്ത്രോത്ത് കാരക്കാട് ക്ലബ് 49 വർഷം പിന്നിടുന്നു; ഗോൾഡൺ ജൂബിലി ആഘോഷമാക്കാൻ ഒരുങ്ങി ഭാരവാഹികൾ.

0
647

കാരക്കാട് ക്ലബ്ബ് 49 വർഷം പിന്നിട്ട് 50 ആം വർഷത്തിലേക്ക് നീങ്ങുകയാണ്. 1972 നവംബർ 22 നാൺ കാരക്കാട് ക്ലബ്ബ് സ്ഥാപിതമായത്. ലക്ഷദ്വീപിലെ കലാ സാംസ്കാരിക രംഗത്തും, കായിക രംഗത്തും , സാമൂഹിക രംഗത്തും സജീവമായ 49 വർഷങ്ങൾ. ഓരോ കാലഘട്ടത്തും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി മുന്നേറുകയാണ് കാരക്കാട് ക്ലബ്ബ്. വാർഷികത്തോട് അനുബദ്ധിച്ച് നടത്തിയ ജനറൽ ബോഡി കഴിഞ്ഞ മാസക്കാലയളവിൽ വിട്ട് പിരിഞ്ഞ കാരക്കാട് ക്ലബ്ബ് മുൻ സെക്രട്ടറിയായിരുന്ന എം.എം സൈദ് മുഹമ്മദ്‌ കോയ (എം എൻ സർ) അദ്ദേഹത്തിനും, മുൻ പ്രസിഡന്റായിരുന്ന എം. കെ മുത്ത് കോയ അവർകൾക്കും, ആകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരൻ ടി.പി സാബിറിന്നും അനുശോചനം രേഖപ്പെടുത്തിയും അവരെ അനുസ്മരിച്ച് കൊണ്ടും ആരംഭിച്ചു.

സ്വാഗതം സെക്രട്ടറി യൂസുഫുൽ ഇസ്ലാം നിർവഹിക്കുകയും, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ പ്രസിഡന്റ് മുഹമ്മദ്‌ ഷാഫി ഖുറൈഷി അവതരിപ്പിക്കുകയും ചെയ്തു. ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് വരുന്ന വർഷം എല്ലാ മേഖലയിലും പ്രവർത്തനങ്ങൾ നടത്തുന്നതിനായി വാർഷിക പ്രവർത്തന കലണ്ടർ വൈസ് പ്രസിഡന്റ് ശിഹാബുദ്ധീൻ അവതരിപ്പിച്ചു. തുടർന്ന് അടുത്ത വർഷത്തെക്കുള്ള പുതിയ കമ്മിറ്റി ചുമതലയേൽക്കുകയും ചെയ്തു. പരിപാടിയിൽ സ്ഥാപകരടക്കമുള്ള മൂന്ന് തലമുറയിലെ അംഗങ്ങങ്ങളും പങ്കെടുത്തു.

പുതിയ ഭാരവാഹികൾ:

President:
– Mohammed Shafi Qureshi

Vice Presidents:

– M P Shihab
– K K Shafeek

General Secretary:
– Abdul Rahman TP

Secretary:
– Yousuful Islam NP
– Ajmal Roshan KK

Treasurer:
– Musthafal Faisy TP

Arts convenor:
– Ihithisham Qureshi KK

Sports Convenor:
– Wasim Akram TP

Publicity Convenor:
-Nameed Ismail KK


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here