കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു

0
500

കൊച്ചി: ചേരനെല്ലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ആല്‍ഫ്രഡ് ടി.ജെയുടെ (ആല്‍ബി ) നേതൃത്വത്തില്‍ 20 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബി.ജെ. പി യില്‍ ചേര്‍ന്നത്.

രാജിവച്ച്‌ വന്നവര്‍ക്ക് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ വച്ച്‌ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: ഒ.എം. ശാലിന ഷാള്‍ അണിയിക്കുകയും മെമ്ബര്‍ഷിപ് നല്‍കുകയും ചെയ്തു. കൗണ്‍സിലര്‍ സുധാ ദീലിപ് , ജനറല്‍ സെക്രട്ടറി മാരായ സ്വരാജ് , യു.ആര്‍.രാജേഷ് , പഞ്ചായത്ത് പ്രസിഡന്റ് വി.വി.രമേശന്‍ , ജനറല്‍ സെക്രട്ടറി ഗിരി എന്നിവര്‍ നേതൃത്വം നല്‍കി .


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here