ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദം നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യ സംഘടന

0
471

ജനീവ: അതിവേഗം പടരുമെന്ന് കണ്ടെത്തിയ വൈറസ് മഹാരോഗത്തിന്റെ പുതിയ വകഭേദം നിലവില്‍ നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യ സംഘടന. ‘ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് വകഭേദം നിയന്ത്രണാധീനമാണ് കാരണം രോഗത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അണുബാധ നിരക്ക് ഉയര്‍ന്നിരുന്നു ആ സമയങ്ങളിലെല്ലാം രോഗം നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു.’ ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം അദ്ധ്യക്ഷന്‍ മൈക്കല്‍ റയാന്‍ അഭിപ്രായപ്പെട്ടു.

വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ മുന്നേറുകയാണ്. വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിന് നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അല്‍പം കൂടി ഗൗരവത്തോടെയും കാലദൈര്‍ഘ്യമുണ്ടാകുന്നതുമായ തരത്തില്‍ തുടരണം. ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാ‌റ്റ് ഹാന്‍കോക്ക് അറിയിച്ചിരുന്നു. രോഗം നിയന്ത്രണാതീതമാണെന്നും എന്നാല്‍ നിയന്ത്രണവിധേയമാക്കാനുള‌ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ബ്രിട്ടന് പുറമേ ദക്ഷിണാഫ്രിക്കയിലും ഇ‌റ്റലിയിലും വൈറസിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം കണ്ടെത്തി. തുടര്‍ന്ന് മുപ്പതോളം രാജ്യങ്ങള്‍ യു.കെയുമായുള‌ള അവരുടെ അതിര്‍ത്തി അടയ്‌ക്കുകയോ ഇവിടേക്ക്

പോകുന്നതിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്‌തു. ചില രാജ്യങ്ങള്‍ രോഗം നിയന്ത്രണ വിധേയമാകും വരെ ദക്ഷിണാഫ്രിക്കയിലേക്കും യാത്രാവിലക്ക് കൊണ്ടുവന്നിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here