കവരത്തി: താൻ ലക്ഷദ്വീപിൽ നിന്നും പോവുന്നു എന്ന തരത്തിലുള്ള കുപ്രചരണങ്ങൾക്ക് മറുപടിയുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ലാക് അഡ്മിൽ ഗ്രൂപ്പ് മെസ്സേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ഞാൻ ഉടനെ തന്നെ ലക്ഷദ്വീപിൽ നിന്നും പോവുന്നതായി ചില നിക്ഷിപ്ത താൽപര്യമുള്ള ആളുകൾ പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. എന്നെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് ബഹുമാന്യനായ ഇന്ത്യൻ രാഷ്ട്രപതിയാണ്. അത് കൊണ്ട് തന്നെ, കേന്ദ്ര സർക്കാർ മറിച്ചൊരു തീരുമാനം എടുക്കുന്നത് വരെ ലക്ഷദ്വീപിൽ നിന്നും പോവാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് എല്ലാവരെയും അറിയിക്കുന്നു.” മെസ്സേജിലൂടെ അദ്ദേഹം അറിയിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും എന്നാണ് അറിയുന്നത്. അങ്ങിനെയെങ്കിൽ, കാശ്മീരിൽ ഫാറൂഖ് ഖാനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിയോഗിക്കുകയോ, കാശ്മീരിലെ പ്രധാനപ്പെട്ട ഏതെങ്കിലും പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുകയോ ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫാറൂഖ് ഖാൻ അടുത്ത് തന്നെ ലക്ഷദ്വീപ് വിടും എന്ന പ്രചാരണങ്ങൾ ഉണ്ടായത്. അദ്ദേഹത്തിന്റെ വിശദീകരണത്തോടെ അത്തരം പ്രചരണങ്ങൾ അവസാനിക്കുകയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Hi please added this 🔢