കരസേനയില്‍ എന്‍സിസിക്കാര്‍ക്ക് അവസരം. എന്‍സിസി സ്‌പെഷല്‍ എന്‍ട്രി (നോണ്‍ ടെക്‌നിക്കല്‍) സ്‌കീമിലേക്ക് അവിവാഹിതര്‍ക്ക് അപേക്ഷിക്കാം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും, വ്യവസ്‌ഥകള്‍ക്കു വിധേയമായി അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. ഷോര്‍ട്ട് സര്‍വീസ് കമ്മിഷനാണ്. പുരുഷന്മാര്‍ക്ക് 50ഉം, സ്‌ത്രീകള്‍ക്ക് 5ഉം ഒഴിവുകളാണുള്ളത്.
50 % മാര്‍ക്കോടെ ബിരുദം, എന്‍സിസി സീനിയര്‍ ഡിവിഷന്‍/ വിങ്ങില്‍ 3 അധ്യയന വര്‍ഷം പ്രവര്‍ത്തനം, എന്‍സിസി ‘സി’ സര്‍ട്ടിഫിക്കറ്റ്,പരീക്ഷയില്‍ കുറഞ്ഞത് ബി ഗ്രേഡ് എന്നിവയാണ് യോഗ്യത. യുദ്ധത്തില്‍ പരുക്കേറ്റവരുടെ / കൊല്ലപ്പെട്ടവരുടെ / കാണാതായവരുടെ ആശ്രിതര്‍ക്കു സി സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്ല. അഞ്ചു ദിവസത്തെ എസ്‌എസ്‌ബി ഇന്റര്‍വ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക: http://joinindianarmy.nic.in/
അവസാന തീയതി: ഫെബ്രുവരി 6
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക