ഇന്ധന വില വർധനവിനെതിരെ കേരളത്തിൽ മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

0
413
Advertisement

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കേരളത്തിൽ മാര്‍ച്ച്‌ രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്ക് നടത്തുക, പണിമുടക്ക് വിജയിപ്പിക്കാന്‍ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച്‌ കെ കെ ദിവാകരന്‍, പി നന്ദകുമാര്‍ (സിഐടിയു), ജെ ഉദയഭാനു(എഐടിയുസി), പി ടി പോള്‍, വി ആര്‍ പ്രതാപന്‍ (ഐഎന്‍ടിയുസി), വി എ കെ തങ്ങള്‍(എസ്ടിയു), മനയത്ത് ചന്ദ്രന്‍(എച്ച്‌എംഎസ്), അഡ്വ. ടി സി വിജയന്‍(യുടിയുസി), ചാള്‍സ് ജോര്‍ജ്(ടിയുസിഐ), മനോജ് പെരുമ്ബള്ളി(ജനതാ ട്രേഡ് യൂനിയന്‍) എന്നിവരും തൊഴിലുടമ സംഘടനകളെ പ്രതിനിധീകരിച്ച്‌ കെ കെ ഹംസ, കെ ബാലചന്ദ്രന്‍(ലോറി), ലോറന്‍സ് ബാബു, ടി ഗോപിനാഥന്‍(ബസ്), പി പി ചാക്കോ(ടാങ്കര്‍ ലോറി), എ ടി സി കുഞ്ഞുമോന്‍(പാര്‍സല്‍ സര്‍വിസ്) എന്നിവരുമാണ് പ്രസ്താവന പുറപ്പെടുവിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here