ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായി ആന്ത്രോത്ത് ദ്വീപിൽ പരിപാടികൾ സംഘടിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കവരത്തി ഫീല്‍ഡ് ഓഫിസ്

0
105

ആന്ത്രോത്ത്: കേന്ദ്ര സർക്കാരിന്റെ ബോധവൽക്കരണ പരിപാടിയായ ആസാദി കാ അമൃത് മഹോല്‍സ ഭാഗമായി ആന്ത്രോത്ത് ദ്വീപിൽ പരിപാടികൾ സംഘടിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കവരത്തി ഫീല്‍ഡ് ഓഫിസ്. ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും ആന്ത്രോത്ത്, കല്‍പേനി ഡെപ്യൂട്ടി കളക്ടര്‍ ഹര്‍ഷിത് സൈനി ഉദ്ഘാടനം ചെയ്തു. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകള്‍. ചര്‍ച്ചകള്‍, മല്‍സരങ്ങള്‍ തുടങ്ങിയവയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങള്‍ അടങ്ങിയ ആസാദി കാ അമൃത് മഹോല്‍സവ് ചിത്രപ്രദര്‍ശനവും, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള എക്‌സിബിഷനും ഇതിന്റെ ഭാഗമായി നടത്തി.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കവരത്തി ഫീല്‍ഡ് ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ആന്ത്രോത്ത് ഓള്‍ഡ് ജെട്ടിയില്‍ കടല്‍ത്തീര, പരിസര ശുചീരകണം സംഘടിപ്പിച്ചു. ഇരുന്നൂറോളം സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കവരത്തി ഫീല്‍ഡ് ഓഫിസിന്റെ നേതൃത്വത്തിൽ സംഗീത നിശയും സംഘടിപ്പിച്ചു. ചടങ്ങിൽ ആന്ത്രോത്തില്‍ നിന്നുള്ള അമൃത് പുരസ്‌ക്കാര ജേതാവായ എംപി അബുസാലയെ ആദരിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here