കോവിഡ്​ മരണം 16,000 കടന്നു

0
703

പാരീസ്​: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തിലും ലോകത്ത്​ കോവിഡ്​-19 ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേര്‍ക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ആഗോളതലത്തില്‍ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ്​ കോവിഡ്​-19നെ പേടിച്ച്‌​ വീടുകളില്‍ കഴിയുന്നത്​. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയു​ന്നുണ്ടോ എന്ന്​ പരിശോധിക്കാന്‍ ഡ്രോണുകളും ഹെലികോപ്​ടറുകളും രംഗത്തിറക്കിയിട്ടുണ്ട്​.

പ്രതിരോധത്തി​​െന്‍റ ഭാഗമായി 35 രാജ്യങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ മറ്റുള്ളവ ജനങ്ങള്‍ക്ക്​ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. ഫ്രാന്‍സ്​, ഇറ്റലി, അര്‍ജന്‍റീന, യു.എസിലെ കാലിഫോര്‍ണിയ, ഇറാഖ്​, റുവാണ്ട എന്നിവയാണ്​ പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്​.​കൊളംബിയയും ചൊവ്വാഴ്​ചയോടെ അടച്ചുപൂട്ടലി​​​െന്‍റ പാതയിലെത്തും. ന്യൂസിലന്‍ഡില്‍ ജീവനക്കാര്‍ക്ക്​ വീടുകളിലിരുന്ന്​ ജോലിചെയ്യാന്‍ അനുമതി നല്‍കി. ബ്രിട്ടനില്‍ പാര്‍ക്കുകളിലും ബീച്ചുകളിലും ആളുകള്‍ സംഘംചേരുന്നതും രാത്രി യാത്രയും​ കര്‍ശനമായി വിലക്കി.

ബുര്‍കിനഫാസോ, ചിലി, ഫിലിപ്പീന്‍സ്​, സെര്‍ബിയ, മോറിത്താനിയ എന്നീ രാജ്യങ്ങളും സമാന പ്രതിരോധ നടപടികളാണ്​ പിന്തുടരുന്നത്​. സൗദി അറേബ്യയില്‍ തിങ്കളാഴ്​ച മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തിലായി. മൊറീഷ്യസിലും കൊളംബിയയിലും ആദ്യമരണം സ്​ഥിരീകരിച്ചു. റുമാനിയയിലും അംഗോള, എറിത്രീയ, യുഗാണ്ട രാജ്യങ്ങളിലും വൈറസെത്തി. രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ യൂറോപ്പുതന്നെ. 15 ലക്ഷം പേരാണ്​ യൂറോപ്പില്‍ വൈറസി​​െന്‍റ പിടിയിലായത്​.

ഇറ്റലിയിലാണ്​ ഏറ്റവും കൂടുതല്‍ വൈറസ്​ബാധിതരുള്ളത്​. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്ന്​ ഇറ്റലിയിലാണ്​. കോവിഡ്​ പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ നിയന്ത്രണം ഏപ്രില്‍ മൂന്നുവരെ നീട്ടി. ബ്രിട്ട​​െന്‍റ അവസ്​ഥ മോശമാണെന്നും ഈ സ്​ഥിതിയില്‍ പോയാല്‍ ഇറ്റലിയെപോലെ ആയിത്തീരുമെന്നും പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ മുന്നറിയിപ്പു നല്‍കി. ബ്രിട്ടനുമായുള്ള അതിര്‍ത്തി അടക്കാന്‍ ഫ്രാന്‍സ്​ തീരുമാനിച്ചു. സ്​പെയിനില്‍ അടിയന്തരാവസ്​ഥ 15ദിവസം കൂടി നീട്ടി.അതിനിടെ, ജോര്‍ഡനില്‍ വൈറസ്​ ബാധിതരെ ചികിത്സിക്കാന്‍ മലേറിയക്ക്​ ഉപയോഗിക്കുന്ന ഹൈഡ്രോക്​സി​ക്ലോറോക്വിന്‍ മറ്റു മരുന്നുകള്‍ക്കൊപ്പം ഉപയോഗിക്കാന്‍ ​അധികൃതര്‍ നിര്‍ദേശം നല്‍കി. ഹോ​േങ്കാങ്ങില്‍ തദ്ദേശീയവരല്ലാത്തവര്‍ക്ക്​ പ്രവേശനവിലക്കും ഏര്‍പ്പെടുത്തി.

തെരുവില്‍ കഴിയുന്നവര്‍ക്ക്​ ഹോട്ടല്‍ മുറി
കോവിഡ്​-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തെരുവില്‍ കഴിയുന്ന ഭവനരഹിതര്‍ക്കായി 300 ഹോട്ടല്‍ മുറികള്‍ ബുക്ക്​ ചെയ്​ത്​ ലണ്ടന്‍ മേയര്‍ സാദിഖ്​ ഖാന്‍. ബ്രിട്ടീഷ്​ സര്‍ക്കാര്‍ സാമ്ബത്തിക പിന്തുണയോടെയാണ്​ മേയറുടെ നടപടി. ലണ്ടനിലെ നഗര ഭരണകാര്യാലയവും ഭവന മന്ത്രാലയവുമായും കൂടിയാലോചിച്ചാണ്​ നടപടികള്‍ സ്വീകരിച്ചത്​. അടുത്ത 12 ആ​ഴ്​ചത്തേക്കാണ്​ ലണ്ടനിലെ രണ്ടു ഹോട്ടലുകളില്‍ മുറി ബുക്ക്​ ചെയ്​തത്​.

ചൈനയില്‍ 89 ശതമാനം വൈറസ്​ബാധിതരും രോഗവിമുക്​തര്‍
കോവിഡ്​-19 ആദ്യമായി റിപ്പോര്‍ട്ട്​ ചെയ്​ത ചൈനയില്‍വൈറസ്​ ബാധ സ്​ഥിരീകരിക്കപ്പെട്ടവരില്‍ 89 ശതമാനം പേരും രോഗമുക്​തരായി ആശുപത്രി വിട്ടു. ചൈനയുടെ ദേശീയ ആരോഗ്യ കമീഷ​െന ഉദ്ധരിച്ച്‌​ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഞായറാഴ്​ച അര്‍ധരാത്രിവരെ 81,093 പേര്‍ക്കാണ്​ ചൈനയില്‍ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. അതില്‍ 72,703 പേര്‍ രോഗവിമുക്​തരായി. 3270 പേര്‍ മരിച്ചു. നിലവില്‍ 5120 പേരാണ്​ ചികിത്സയിലുള്ളത്​. അതില്‍ 1749 പേരുടെ നില ഗുരുതരമാണ്​.

പാകിസ്​താനില്‍ ഡോക്​ടര്‍ മരിച്ചു
കോവിഡ്​ ബാധിതരെ ചികിത്സിച്ച ഡോക്​ടര്‍ ഉസ്​മ റെയ്​സ്​(26)മരണത്തിനു കീഴടങ്ങി. പാക്​ അധീന കശ്​മീരിലെ ജില്‍ജിത്​ മേഖല യിലെ ആശുപത്രിയിലാണ്​ അടുത്തിടെ ഇറാഖ്​, ഇറാന്‍ രാജ്യങ്ങളി​ല്‍ നിന്നെത്തിയ വൈറസ്​ബാധിതരെ ഇദ്ദേഹം ചികിത്സിച്ചിരുന്നത്​. രാജ്യത്ത്​ ആദ്യമായാണ്​ കോവിഡ്​ ബാധിച്ച്‌​ ഡോക്​ടര്‍ മരിക്കുന്നത്​. ഇതോടെ പാകിസ്​താനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി. 800 പേര്‍ക്ക്​ വൈറസ്​ ബാധസ്​ഥിരീകരിച്ചിട്ടുണ്ട്​.

അംഗലാ മെര്‍കല്‍ നിരീക്ഷണത്തില്‍
പ്രതിരോധ കുത്തി​വെപ്പു നല്‍കിയ ഡോക്​ടര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാല്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മെര്‍കലി​​െന്‍റ ഒൗദ്യോഗിക വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. വെള്ളിയാഴ്​ചയാണ്​ മെര്‍കല്‍ കുത്തി​വെപ്പെടുത്തത്​.

ബെക്കിങ്​ഹാം കൊട്ടാര ജീവനക്കാരന്​ കോവിഡ്​
ബെക്കിങ്​ഹാം കൊട്ടാരത്തിലെ ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഇദ്ദേഹവുമായി സമ്ബര്‍ക്കമുണ്ടായിരുന്നവരെ ഐസൊലേഷനിലേക്ക്​ മാറ്റി. എലിസബത്ത്​ വിന്‍ഡ്​സര്‍ കൊട്ടാരത്തിലേക്ക്​ മാറുന്നതിന്​ മുമ്ബ്​ ജീവനക്കാരന്​ രോഗം സ്​ഥിരീകരിച്ചിരുന്നു. വിന്‍ഡ്​സര്‍ കൊട്ടാരത്തില്‍ കഴിയുന്ന രാജ്​ഞി പൊതുപരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്​. കൊട്ടാരത്തിലേക്ക്​ സന്ദര്‍ശകരെയും അനുവദിക്കില്ല. കഴിഞ്ഞാഴ്​ചയാണ്​ കോവിഡ്​ ഭീതിയെ തുടര്‍ന്ന്​ 93കാരിയായ രാജ്​ഞിയെ ബെക്കിങ്​ഹാമില്‍ നിന്ന്​ വിന്‍ഡ്​സര്‍ പാലസിലേക്ക്​ മാറ്റിയത്​. 500 ജീവനക്കാരാണ്​ കൊട്ടാരത്തിലുള്ളത്​.

നേപ്പാള്‍ അതിര്‍ത്തി അടച്ചു
കോവിഡ്​ ഭീതിയില്‍ നേപ്പാള്‍ ഈ മാസം 29 വരെ ഇന്ത്യ, ചൈന രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ചു. അതേസമയം, ഈ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുഗതാഗതം പതിവുപോ​ലെ നടക്കും. ആളുകള്‍ക്ക്​ പ്രവേശനമുണ്ടാകില്ല.

ഇന്‍റര്‍ഫെറോണ്‍ ആല്‍ഫ 2ബി രക്ഷയാവുമോ
മഹാമാരിയായ കോവിഡ്- 19 നെ പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചത്​ ക്യൂബയില്‍നിന്നുള്ള ആന്‍റി വൈറല്‍ മരുന്നായ ഇന്‍റര്‍ഫെറോണ്‍ ആല്‍ഫ 2ബിയെ ആണ്​. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമീഷന്‍ കോവിഡ് ചികിത്സക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഉള്‍പ്പെട്ടിരുന്നു. കൊറോണ വൈറസി​​െന്‍റ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്‍റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്ന്​ മുമ്ബ്​ കണ്ടെത്തിയിരുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിച്ചത്.

*ബ്രിട്ടന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക്​
*ഫ്രാന്‍സില്‍ രണ്ടുമാസത്തേക്ക്​ ആരോഗ്യ അടിയന്തരാവസ്​ഥ
*സിറിയയില്‍ ആദ്യ കേസ്​
*ഫിലിപ്പീന്‍സില്‍ നൂറുകണക്കിന്​ ആരോഗ്യജീവനക്കാര്‍ ഐസൊലേഷനില്‍
*ചൈനയിലെ വൂഹാനില്‍ ജനങ്ങള്‍ക്ക്​ താമസസ്​ഥലത്തേക്ക്​ മടങ്ങാന്‍ അനുമതി
*ഒളിമ്ബിക്​സിന്​ ടീമിനെ അയക്കി​ല്ലെന്ന്​ കാനഡയും ആസ്​ട്രേലിയയും
*ദക്ഷിണകൊറിയയില്‍ വൈറസ്​ ബാധ കുറയുന്നു


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here