സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. അടുത്തിടെ നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കർഹാൽ സീറ്റിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു, ഇതേ തുടർന്നാണ് എംപി സ്ഥാനം രാജിവച്ചത്.
അസംഗഢിൽ നിന്നാണ് 2019‑ൽ അഖിലേഷ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി 111 സീറ്റുകളോടെ രണ്ടാം സ്ഥാനത്തെത്തിയതിനാൽ അഖിലേഷ് യാദവ് യുപി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക