കവരത്തി: ലക്ഷദ്വീപ് ക്രിക്കറ്റ് ടീം സെലക്ഷൻ ഈ മാസം 24 മുതൽ കവരത്തിയിൽ വെച്ച് നടക്കും. ദേശീയ തലത്തിൽ ക്രിക്കറ്റ് മത്സരങ്ങളിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് സംസ്ഥാന തലത്തിൽ ക്രിക്കറ്റ് അസോസിയേഷൻ റജിസ്റ്റർ ചെയ്യണം. കഴിഞ്ഞ വർഷമാണ് ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ റജിസ്റ്റർ ചെയ്യുന്നത്. അസോസിയേഷന്റെ അംഗീകാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവസാന ഘട്ടത്തിലാണ്. ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം നൽകണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സംഘം അടുത്തിടെ ഡൽഹിയിലെ ബി.സി.സി.ഐ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത് തന്നെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ. ഇപ്പോൾ നടത്തുന്ന സെലക്ഷൻ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരെ ദേശീയ തലത്തിൽ കളിക്കാൻ സജ്ജമാക്കുന്നതിന് വേണ്ടി പ്രമുഖ കോച്ചുകളുടെ മേൽനോട്ടത്തിൽ പരിശീലനം നൽകും.
ചരിത്രത്തിൽ ആദ്യമായാണ് ലക്ഷദ്വീപ് ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നടക്കുന്നത്. നാളെ മുതൽ തുടങ്ങുന്ന സെലക്ഷൻ ക്യാമ്പ് മൂന്ന് ദിവസം നീണ്ടു നിൽക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കവരത്തി സ്റ്റേഡിയം ഗ്രൗണ്ടിന് പരിസരത്തുള്ള റീജിയണൽ സ്പോർട്സ് കൗൺസിൽ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക