എം.ജി സർവ്വകലാശാല പരീക്ഷകൾ കവരത്തി സെന്ററിൽ എഴുതാൻ മെയ് 24-ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

0
872

കവരത്തി: മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ കീഴിൽ പഠനം നടത്തുന്ന അവസാന വർഷ ഡിഗ്രി വിദ്യാർഥികളുടെ ബാക്കിയുള്ള പരീക്ഷകൾ ജൂൺ ആദ്യവാരം കവരത്തിയിൽ വെച്ച് നടത്താൻ അനുമതിയായി. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും പരീക്ഷകൾ നടക്കുക. കവരത്തി ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കണ്ടറി സ്കൂളാണ് പരീക്ഷാ സെന്ററായി തീരുമാനിച്ചിരിക്കുന്നത്. പുതിയ പരീക്ഷാ ടൈംടേബിൾ ഉടൻ തന്നെ എം.ജി സർവ്വകലാശാല പുറത്തിറക്കും. അതേസമയം ചില പ്രത്യേക കോഴ്സുകൾക്ക് നടത്തപ്പെടുന്ന ഓൺലൈൻ പരീക്ഷകൾക്കും പ്രാകാടിക്കൽ പരീക്ഷകൾക്കും കവരത്തിയിൽ സൗകര്യമുണ്ടാവില്ല. ഇത്തരം പരീക്ഷകൾ എഴുതേണ്ട വിദ്യാർഥികൾ വൻകരയിലേക്ക് പോവേണ്ടി വരും. ഇവർക്ക് സമയബന്ധിതമായി വൻകരയിൽ എത്തുന്നതിന് വേണ്ട കപ്പൽ സർവ്വീസുകൾ ക്രമീകരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.അസ്കറലി ഐ.എ.എസ് അറിയിച്ചു.

കവരത്തിയിൽ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന എം.ജി സർവ്വകലാശാലയുടെ കീഴിൽ പഠനം നടത്തുന്ന എല്ലാ അവസാന വർഷ ഡിഗ്രി വിദ്യാർഥികളും എം.ജി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സെന്റർ മാറുന്നതിന് നൽകിയിട്ടുള്ള ലിങ്കിൽ കയറി നാളെ (24-05-2020) വൈകുന്നേരത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണംമെന്ന് അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here